അടി, വെടി, പഞ്ച് ഡയലോഗ് ഉരുക്ക് സതീശന്റെ നീണ്ട ട്രെയിലറുമായി സന്തോഷ് പണ്ഡിറ്റ്

0
സന്തോഷ് പണ്ഡിറ്റിനോടുള്ള പുശ്ചം മുഖ്യധാരാ സിനിമാക്കാര്‍ ഉപേക്ഷിച്ചു, മമ്മൂക്കയോടൊപ്പം മാസ്റ്റര്‍പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. പഞ്ച് ഡയലോഗ് വീക്ക്‌നസ് ആണെങ്കിലും, ഡയലോഗിലല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്ന് വിശ്വസിക്കുന്ന പണ്ഡിറ്റ് വിഷുദിനത്തില്‍ അട്ടപ്പാടിയില്‍ കുടിവെള്ളമെത്തിച്ച് മാതൃകയായിരുന്നു. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ‘ഉരുക്ക് സതീശ’ന്റെ ട്രെയിലര്‍ പുറത്തുവന്നിട്ടുണ്ട്.
പ്രധാനരംഗങ്ങള്‍ ഉള്‍പ്പെടുത്തി മിനിട്ടുകള്‍ക്കകം തീരുന്ന ട്രെയിലറുകളാണ് സാധാരണ നാം കണ്ടിട്ടുള്ളത്. പണ്ഡിറ്റിന് തന്റെ സിനിമയിലെ എല്ലാ സീനുകളും പ്രധാനമായതുകൊണ്ടാണോ എന്തോ, ട്രെയിലറിന് തന്നെ 12 മിനിട്ട് 51 സെക്കന്റ് നീളമുണ്ട്. അടിയും വെടിയും പാട്ടും സംഘനൃത്തവും പോരാത്തിന് മുട്ടിന് മുട്ടിന് പഞ്ച് ഡയലോഗുമുണ്ട്. ചില ഡയലോഗുകള്‍ ഇങ്ങനെയാണ്:
– ‘കപ്പല് തിന്നുന്ന സ്രാവിനെ തുപ്പലുതിന്നുന്ന പരല്‍മീന്‍ വാപൊളിച്ച് കാര്യമില്ല”
– ‘ഇന്നലെയെന്നത് ഒരനുഭവമാണ്, ഇന്ന് എന്നത് ഒരു പരീക്ഷണമാണ്, നാളെയെന്നത് ഒരു പ്രതീക്ഷയാണ്…”
– ‘ നീയൊക്കെ ജീവിച്ചിരിക്കുമ്പോ നിന്നെയൊന്നും ആരും ശ്രദ്ധിക്കണമെന്നില്ല, പിന്നെ ചത്താ ചിലപ്പോ ശ്രദ്ധീച്ചൂയെന്നു വരും. ചില ജീവികളൊക്കെ അങ്ങനാ, ചത്തുചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടൂ”

Loading...

LEAVE A REPLY

Please enter your comment!
Please enter your name here