സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് അന്തരിച്ചു

0

കൊച്ചി: സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് അന്തരിച്ചു. മസ്തിഷ്‌കാഘാതമാണ് മരണകാരണം. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ടോടെ ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. നൃത്ത അധ്യാപികയും നര്‍ത്തകിയുമാണ് ശാന്തി. ബിജിബാല്‍ സംഗീതം നല്‍കി ‘സകലദേവ നുതെ’ എന്ന പേരില്‍ നൃത്ത ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. രണ്ട് മക്കളാണ്. മൂത്തമകന്‍ ദേവദത്ത്, ഇളയ മകള്‍ ദയ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here