ന്യൂഡൽഹി∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ അഭിനയലോകത്തേയ്ക്ക് . വെബ് സീരീസിലൂടെയാണ്    താരം അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി നിർമിക്കുന്ന ‘എംടിവി നിഷേധേ എലോൺ ടുഗെദർ’ എന്ന വെബ്സീരീസിലാണ് താരം അഭിനയിക്കുക.

നമ്മുടെ രാജ്യത്ത് വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ക്ഷയം. രോഗനിർണയം നടത്തിയ കേസുകളിൽ പകുതിയോളം പേർ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറേണ്ടത് അത്യാവശ്യമാണ് – സാനിയ പറഞ്ഞു.

അഞ്ച് എപ്പിസോഡുകൾ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്‌സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിൻ നൽവാഡെ, അശ്വിൻ മുഷ്റൻ എന്നിവരും അഭിനയിക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here