അഭിനയരംഗത്ത് നിറഞ്ഞുനിന്നത് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍, അഭിനയിച്ചതാകട്ടെ ആകെ 18 ചിത്രങ്ങളില്‍ മാത്രം. ആദ്യ ചിത്രത്തിലെ അഭിനയത്തിനുതന്നെ സംസ്ഥാന അവാര്‍ഡ്, അടുത്ത വര്‍ഷം വീണ്ടും അതേ പുരസ്കാരം. അഭിനയം നിര്‍ത്തിയിട്ട് ഇപ്പോള്‍ വര്‍ഷം 20 – പക്ഷേ ഇന്നും മലയാളികളുടെ മനസ്സില്‍ അവള്‍ അഭിനേത്രിയാണ്. അവളുടെ തിരിച്ചു വരവ് മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നുമുണ്ട്. പറഞ്ഞു വരുന്നത് സംയുക്ത വര്‍മയെന്ന നടിയെ കുറിച്ചാണ്.

നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ് നടി സംയുക്ത വര്‍മ. ഹരിതം ഫുഡ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അവര്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് പരസ്യത്തില്‍ അവരുള്ളത്. അവസാനം ഒരു വൃദ്ധസദനത്തിലെ ഒറ്റയ്ക്കായിപ്പോയ അച്ഛനമ്മമാരെ ഊട്ടുമ്പോള്‍, ഒറ്റയ്ക്കല്ല ഒന്നിച്ച് പങ്കിടുമ്പോഴാണ് ഓരോ ഭക്ഷണത്തിനും രുചിയേറുന്നതെന്ന് പറഞ്ഞ്, നമുക്കൊരുമിച്ച് തുടങ്ങാം രുചിയുടെ രാജാവുമായി ഒരു നല്ല ഭക്ഷണ സംസ്കാരമെന്ന് പരസ്യം ഓര്‍മപ്പെടുത്തുന്നു.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. മിക്ക ചിത്രങ്ങളും ഹിറ്റുകളായിരുന്നു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളില്‍ നായകനായ ബിജു മേനോനെ വിവാഹം കഴിച്ച ശേഷമാണ് അവര്‍ അഭിനയം നിര്‍ത്തുന്നത്. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.

ഗള്‍ഫ് വിപണിയില്‍ പ്രചാരത്തിലുള്ള ഹരിതം ഫുഡ് പ്രൊഡക്ട് കേരള വിപണിയിലും ചുവട് ഉറപ്പിക്കുകയാണ്. സൌദി, കുവൈത്ത്, ഖത്തര്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ മലയാളികളുടെ മനസ്സിലാണ് ഹരിതം ആദ്യം ഇടംപിടിച്ചത്. അതുകൊണ്ടുതന്നെ പ്രവാസി മലയാളികള്‍ക്ക് പരിചിതമായ ഒരു ബ്രാന്‍ഡ് ആണിത്. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നീലാംബരി ഫുഡ്സ് എന്ന പേരിലാണ് ഹരിതം കേരളത്തില്‍ തുടക്കം കുറിക്കുന്നത്. 1990 മുതല്‍, രുചികളുടെ രാജാവായി മലയാളികളുടെ അടുക്കളയിലുണ്ട് ഹരിതം ഫുഡ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here