1995ല്‍ ഇറങ്ങിയ സല്‍മാന്‍ഖാന്‍ ചിത്രത്തിലെ നടി പൂജദഡ്‌വാളിന് സഹായഹസ്തമൊരുക്കി സല്‍മാന്‍ഖാന്‍. മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്ഷയരോഗബാധിതായായി കഴിയുന്ന നടി സല്‍മാനോട് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു ചായയ്ക്ക് പോലും വകയില്ലാതെ ദുരിതത്തിലായ നടിയെ സിനിമാ രംഗത്തെ ചിലര്‍ സഹായത്തിനെത്തിയെങ്കിലും സല്‍മാന്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെയാണ് ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതെന്നും നടിക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ നടത്തിയിട്ടുണ്ടെന്നും സല്‍മാന്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here