അല്‍പസൊല്‍പം അഹങ്കരിക്കാനുള്ള അവകാശം യേശുദാസിനുണ്ടെന്ന് സലിംകുമാര്‍

0
ദേശീയ അവാര്‍ഡ് വിതരണത്തില്‍ പ്രതിഷേധിച്ചശേഷം അവാര്‍ഡ് സ്വീകരിച്ചതും അനുവാദം ചോദിക്കാതെ എടുത്ത ‘സെല്‍ഫി’ ഡിലീറ്റ് ചെയ്യിയ്തതിനും പിന്നാലെ ഗായകന്‍ യേശുദാസിനെ ഒറ്റതിരിച്ച് ആക്രമിക്കുന്നതിനെതിരേ നടന്‍ സലിംകുമാര്‍. അല്‍പസൊല്‍പം അഹങ്കരിക്കാനുള്ള അവകാശം യേശുദാസിനുണ്ടെന്നും അതില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നും സലിംകുമാര്‍  പറഞ്ഞു. കൂടെനിന്ന് എടുക്കുന്നതാണ് സെല്‍ഫി. ഒന്നുകില്‍ അനുവാദം ചോദിക്കണം. അല്ലെങ്കില്‍ നടന്നുവരുന്ന യേശുദാസിന്റെ ചിത്രം പകര്‍ത്തണം. അനുവാദം ചോദിക്കാതെ എടുത്ത സെല്‍ഫി ഡീലീറ്റ് ചെയ്യിപ്പിച്ചതില്‍ എന്താണ് തെറ്റെന്നും സലിംകുമാര്‍ ചോദിച്ചു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here