ഓരോ ഒമര്‍ലുലു ചിത്രങ്ങള്‍ക്കും വിവാദങ്ങള്‍ ഒപ്പംകൂടുക പതിവാണ്. ഓരോ വിവാദവും ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ നിനച്ചിരിക്കാതെയാണ് ഒമറിന്റെ പുതുചിത്രം ‘ധമാക്ക’യ്‌ക്കെതിരേ സാക്ഷാല്‍ ശക്തിമാന്‍ രംഗത്തെത്തിയത്.

തൊണ്ണൂറുകളിലെ ടി.വി. സീരിയല്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ശക്തിമാന്‍. ശക്തിമാന്റെ വേഷമണിഞ്ഞ് നടന്‍ മുകേഷ് നില്‍ക്കുന്ന രംഗം ശ്രദ്ധയില്‍പെട്ട ‘സാക്ഷാല്‍ ശക്തിമാന്‍’ മുകേഷ് ഖന്നയാണ് ചിത്രത്തിനെതിരേ രംഗത്തുവന്നത്.

ശക്തമാന്റെ പകര്‍പ്പവകാശം തനിക്കാണെന്നും അനുവാദമില്ലാതെയാണ് ധമാക്കയില്‍ ഇതുപയോഗിച്ചതെന്നുമാണ് ഖന്ന പരാതി ഉന്നയിച്ചത്. എന്നാല്‍ സി.ഐ.ഡി. മൂസ എന്ന ചിത്രത്തില്‍ സ്‌പൈര്‍ഡര്‍മാന്റെ വേഷമിട്ട് സലീംകുമാര്‍ എത്തുപോലെ ഒരു മിനിട്ടില്‍ താഴെയുള്ള സീനില്‍ മാത്രമാണ് ധമാക്കയില്‍ മുകേഷ് ശക്തിമാനാകുന്നതെന്ന് സംവിധായകന്‍ ഒമര്‍ലുലു അറിയിച്ചു. ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ മുഴുനീള കഥാപത്രമാണെന്ന് മുകേഷ് ഖന്ന തെറ്റിദ്ധരിച്ചതാകാം കാരണമെന്നും ഒമര്‍ലുലു ഒരു വെബ്‌ സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here