ആ സഹസംവിധായകന്റെ ‘നമ്പര്‍’ ഇങ്ങനാണ്…

0

സിനിമാരംഗത്തെ കൊള്ളരുതായ്മകള്‍ മൂടിവയ്ച്ച് മിണ്ടാതിരിക്കുന്ന നടിമാരുടെ കാലം കഴിഞ്ഞു. അഭിമാനത്തെ ചോദ്യംചെയ്യുന്ന ആരുടെ മുഖംമൂടിയും വലിച്ചുകീറാന്‍ പുതുതലമുറ പഠിച്ചുകഴിഞ്ഞു. തനിക്ക് ഒരു തമിഴ്സംവിധായകന്റെ ഭാഗത്തുനിന്നുമുണ്ടായ അവഹേളനത്തിന് അയാളുടെ പേരും നമ്പറും ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കയാണ് മലയാളനടി സജിതാ മഠത്തില്‍.

അഡ്ജസ്റ്റുമെന്റിന് തയ്യാറാകില്ലേ എന്ന ചോദിച്ച സംവിധായകന്റെ ‘ആ നമ്പര്‍’ പൊളിച്ചടുക്കിയ സജിതയ്ക്ക് അഭിനന്ദനപ്രവാഹമാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപംതമിഴ്നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന്‍ കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താല്‍പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു.
+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

LEAVE A REPLY

Please enter your comment!
Please enter your name here