ഫേസ്ബുക്കിന്റെ സേഫ്റ്റി ചെക്ക് ഫീച്ചറിന് രൂക്ഷ വിമര്‍ശനം

0

facebook safty check nപാരീസ് ഭീകരാക്രമണത്തിന് പിന്നാലെ സേഫ്റ്റി ചെക്ക് ഫീച്ചര്‍ അവതരിപ്പിച്ച ഫേസ്ബുക്കിന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. പാരിസ് ആക്രമണത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സുരക്ഷിതരാണോയെന്ന് പരിശോധിക്കാനാണ് ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് അവതരിപ്പിച്ചത്.

പാരീസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നടന്ന ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ എന്തുകൊണ്ട് ഫേസ്ബുക്ക് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നാണ് ചോദ്യം. പ്രൊഫൈല്‍ പിക്ച്ചറില്‍ ഫ്രാന്‍സ് പതാകയണിയിക്കുന്ന രീതിയും എന്തുകൊണ്ട് ബെയ്‌റൂട്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നല്‍കിയില്ലെന്നും അംഗങ്ങള്‍ ചോദിക്കുന്നു.

എന്നാല്‍ ബെയ്‌റൂട്ടില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് സേഫ്റ്റി ചെക്കും എക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളും ഉണ്ടായില്ലയെന്നാണ് ചോദ്യം. പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനത മരിച്ചുവീഴുമ്പോള്‍ പ്രഖ്യാപിക്കാത്ത ഈ ഐക്യദാര്‍ഢ്യത്തിന് പിന്നില്‍ ഫേസ്ബുക്കിന്റെ ഇരട്ടത്താപ്പാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍. ലെബനന്‍ സ്വദേശികളാണ് ഇത്തരത്തില്‍ രംഗത്ത് വന്നിട്ടുള്ളത്. തുടര്‍ന്ന് മറ്റു ഉപയോക്താക്കളും ബെയ്‌റൂട്ടിന് പിന്തുണയുമായി മുന്നോട്ട് വന്നു.

വിമര്‍ശനങ്ങള്‍ രൂക്ഷമായപ്പോള്‍ ഫേസ് ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിശദീകരണവുമായി രംഗത്തെത്തി. പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമായി സേഫ്റ്റി ചെക്ക് ഏര്‍പ്പെടുത്തുന്നതായിരുന്നു ഇതുവരെയുള്ള നയം. ഇതില്‍ മാറ്റം വരുത്തി. ഇനി മുതല്‍ ഭീകരാക്രമണം പോലുള്ള ദുരന്തങ്ങള്‍ക്കും സംവിധാനം പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here