ദിലീപിന്റെ കാര്യത്തില്‍ തീരുമാനമായില്ല, ജനറല്‍ ബോഡി തീരുമാനിക്കുമെന്ന് മോഹന്‍ലാല്‍

0

കൊച്ചി: നടന്‍ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാര്‍ നല്‍കിയ കത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമുണ്ടായില്ല. വിഷയം സംഘടനയുടെ ജനറല്‍ ബോര്‍ഡിക്കു വിട്ടു. വിഷയത്തില്‍ തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവിന് അധികാരമില്ലെന്നും അടുത്ത ജനറല്‍ ബോഡി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. നിയമോപദേശം കത്തുനല്‍കിയ നടിമാരെ ഔദ്യോഗികമായി അറിയിക്കുമെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം നടിമാര്‍ക്കു വേണ്ടി നടി രേവതി മൂന്നാം തവണയും കത്തു നല്‍കിയിരുന്നു. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തിലെ ആവശ്യം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here