നടി അമലാപോളുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ സംവിധായകന്‍ എസ്.എല്‍.വിജയ് വിവാഹിതനായി. ഇത്തവണ പ്രണയമൊന്നുമല്ല, വീട്ടുകാര്‍ കണ്ടെത്തിയ പെണ്ണിനെത്തന്നെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2014 -ലായിരുന്നു മലയാളി താരം അമലപോളിനെ വിജയ് വിവാഹം കഴിച്ചത്.

ക്രിസ്ത്യന്‍രീതിയിലും ഹിന്ദുരീതിയിലും നടത്തിയ വിവാഹം ഏറെ ശ്രദ്ധനേടിയ വാര്‍ത്തകളിലൊന്നായിരുന്നു. അക്കാലത്ത് അമലയുമായുള്ള ബന്ധത്തിന് വിജയുടെ പിതാവ് എതിര്‍ത്തിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

പിതാവിന്റെ ആശങ്കകളില്‍ കഴമ്പുണ്ടെന്ന് തെളിയിച്ച് അമല-വിജയ് ബന്ധം ഏറെക്കാലം നീണ്ടുനിന്നതുമില്ല. കല്യാണത്തേക്കാള്‍ ആരാധകരെ ഞെട്ടിച്ച വിവാഹമോചനം 2017-ലായിരുന്നുനടന്നത്. ചെന്നൈയിരുന്നു എസ്.എല്‍.വിജയ് വീണ്ടും വിവാഹിതനായത്. ഐശ്വര്യ എന്നാണ് വധുവിന്റെ പേര്. ഡോക്ടറാണ് ഐശ്വര്യ.

LEAVE A REPLY

Please enter your comment!
Please enter your name here