ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിലൊരാളാണ് റിമി ടോമി. യൂട്യൂബ് ചാനൽ തുടങ്ങിയ റിമി വീഡിയോകളിലൂടെ വേറിട്ട കണ്ടൻ്റുകൾ അവതരിപ്പിക്കാറുമുണ്ട്. ഇക്കുറി സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയ്ക്കൊപ്പമുള്ള വീഡിയോ ആണ് റിമി പങ്കുവച്ചിരിക്കുന്നത്.
ഇപ്പോഴിതാ റിമി പങ്കുവെച്ച പുതിയ വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മുക്തയുടെ വൈറ്റ് കളർ തീമിലുള്ള വീടകം പരിചയപ്പെടുത്തിയാണ് റിമി ഇപ്പോൾ.
മുക്തയുടെ കൊച്ചിയിലെ ഫ്ളാറ്റിന്റെ ഇന്റീരിയർ ആണ് റിമി പങ്കിട്ടിരിക്കുന്നത്. വൈറ്റ് കളർ തീമിലൊരുക്കിയ ഫ്ളാറ്റ് മുക്ത വളരെ സുന്ദരമായി അലങ്കരിച്ചു വെക്കുകയും ഇൻഡോർ ഗാർഡനിങ്ങിൽ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. മുക്ത വീടിനകം നിറയെ ഇൻഡോർ പ്ലാന്റുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. 2014ൽ റിമി ടോമി വാങ്ങിയ വൈറ്റ് കളർ ഓപ്പൺ ഡിസൈനിൽ പണിത ഫ്ളാറ്റ് പിന്നീട് സഹോദരൻ റിങ്കുവിനും മുക്തയ്ക്കുമായി കൈമാറുകയായിരുന്നു

ലിവിങ് റൂമിന്റെ മറുവശത്തായാണ് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിന്റെ വശത്തുള്ള വിശാലമായ ഗ്ലാസ് ഡോര്‍ തുറന്നാല്‍ പുറത്തെ കാഴ്ച്ചകള്‍ കാണാം. ഡൈനിങ്ങില്‍ നിന്ന് ഗ്ലാസ്ഡോര്‍ തുറക്കുന്നത് ബാല്‍ക്കണിയിലേക്കാണ്. വീട്ടില്‍ ഏറ്റവുമധികം ചെടികള്‍ നിറച്ച ഭാഗമാണിത്. ഇടനേരങ്ങള് ആസ്വദിക്കാന്‍ ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. തുളസിയും കറിവേപ്പിലയും പച്ചക്കറികളുമൊക്കെ നട്ടുവളര്‍ത്തിയ ഇടമാണിത്.