ഈ സൗന്ദര്യം മാഞ്ഞിട്ട് 14 വര്‍ഷം

0

നടി സൗന്ദര്യ വിടപറഞ്ഞിട്ട് ഇന്ന് 14 വര്‍ഷം. തെന്നിന്ത്യന്‍ സിനിമകളുടെ മുഖസൗന്ദര്യമായി നിറഞ്ഞ താരമായിരുന്നു നടി സൗന്ദര്യ സത്യനാരായണ്‍. 2004 ഏപ്രില്‍ 17ന് ബംഗളരുവിന് സമീപം നടന്ന ഹെലികോപ്റ്റര്‍ അപകടത്തിലാണ് സൗന്ദര്യ മരണമടയുന്നത്. ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി യാത്രചെയ്യുമ്പോഴായിരുന്നു അപകടം. മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെ നായികയായി സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. മിക്കതും സൂപ്പര്‍ഹിറ്റുകള്‍. കന്നടയിലെ നിര്‍മ്മാതാവ് കെ.എസ്. സത്യനാരാണിന്റെ മകളായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടന്‍മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ മലയാളചിത്രങ്ങളിലൂടെ മലയാളത്തിലും സൗന്ദര്യ ശ്രദ്ധനേടിയിരുന്നു. കരിയറില്‍ ശോഭിച്ചുനില്‍ക്കെ 31ാം വയസിലായിരുന്നു സൗന്ദര്യയുടെ വിയോഗം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here