‘ആമി ഒരു സ്വാമിനി’ കമലിനെതിരേ ഒരു കിടുക്കാച്ചി കവിത

0
10

തന്റെ പുതിയ ചിത്രമായ ആമിയില്‍ നിന്ന് പിന്‍മാറിയ വിദ്യാബാലനെതിരേ സംവിധായകന്‍ കമല്‍ നടത്തിയ സദാചാര പ്രസ്താവനയെ കളിയാക്കി രവി കൃഷ്ണന്‍ എന്ന യുവാവിന്റെ കവിത സൈബറിടങ്ങളില്‍ ഹിറ്റാവുന്നു. കേരളത്തിലെ പരമ്പരാഗത ലൈംഗികചിന്തകളെ ഏറെപരുക്കേല്‍പ്പിച്ച് സ്ത്രീ കാമനകളെ തുറന്നെഴുതിയ കമലാസുരയ്യയുടെ ജീവിതമാണ് കമല്‍ അഭ്രപാളിയിലെത്തിക്കുന്ന ആമി. എന്നാല്‍ നടി വിദ്യാബാലന്‍ പിന്‍മാറിയത് നന്നായെന്നും അല്ലേല്‍ ലൈംഗികതയൊക്കെ കടന്നുവന്നേനെയെന്നും കമല്‍ നടത്തിയ പ്രസ്താവനയാണ് കവിതയ്ക്കാധാരം. നേരത്തെ എഴുത്തുകാരി ശാരദക്കുട്ടിയും കമലിന്റെ നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

അഭ്രപാളികള്‍ക്കുപിന്നിലും
പുരോഗമന വാദത്തിന്റെ സങ്കരയിനം
വിത്തുകള്‍ വിതച്ച
സുപ്രസിദ്ധ സംവിധായകന്‍ കമലന്‍ സാര്‍ അണിയിച്ചൊരുക്കുന്ന
പുണ്യപുരാണ ചലച്ചിത്രം

ആമി ഒരു സ്വാമിനി ‘ . എന്ന മുഖവുരയോടെ അവതരിപ്പിക്കുന്ന
രവികൃഷ്ണന്റെ കവിത ഇങ്ങനെ:

” സ്‌ത്രൈണതയെ അതിന്റെ
മടയില്‍ച്ചെന്ന് നേരിട്ട ,

കാല്‍ വിരലുകളാല്‍ നാലുകെട്ടിനുള്ളില്‍
നാണത്തിന്റെ ആസ്‌ത്രേലിയന്‍ ഭൂപടം വരച്ച

പ്രണയകാവ്യങ്ങളെ ഭക്തിഗാനസുധയാക്കിയ

ചുംബനങ്ങളെ കൂപ്പുകൈ ആക്കി മാറ്റിയ

അടുക്കളയില്‍ അവിയലുകൊണ്ട്
അത്തപ്പൂ ഇട്ട

നീര്‍മ്മാതളച്ചുവടിനെ
അപ്പൂപ്പന്റെ അസ്ഥിത്തറയാക്കിമാറ്റിയ

ബാല്യ കൗമാര യൗവ്വന തൃഷ്ണകളെ സ്വയം ,
ആംഡ് പോലീസിന്റെ
ജലപീരങ്കി വിളിച്ചുവരുത്തി കെടുത്തിക്കളഞ്ഞ

തന്റെ ലൈംഗിക ചോദനകളെപ്പോലും ലളിതാ സഹസ്രനാമം ചൊല്ലി അടക്കി നിര്‍ത്തിയ

മര്യാദാ സ്ത്രീയോത്തമയായ
ഒരു നിഷ്‌കളങ്ക കുലസ്ത്രീയുടെ കദനമനോഹര ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം

‘ ആമി ഒരു സ്വാമിനി ‘
ചിറ്റാരിക്കടവ് ലക്ഷ്മി ടാക്കീസില്‍
ഇതാ ഇന്നു മുതല്‍
ഇതാ നാളെ മുതല്‍ .”

( https://www.facebook.com/profile.php?id=100001977116400 )

 

LEAVE A REPLY

Please enter your comment!
Please enter your name here