എംടിയുടെ ‘രണ്ടാമൂഴം’ തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്

0

കോഴിക്കോട്: എംടിയുടെ ‘രണ്ടാമൂഴം’ തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി.  എംടി ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 25ന് പരിഗണിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന രണ്ടാമൂഴം സിനിമയുടെ സ്‌ക്രിപ്റ്റ് തിരികെ ചോദിച്ച് എം.ടി കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here