നഗ്നയായി ആഭിനയിച്ചത് കഥാപാത്രം ആവശ്യപ്പെട്ടിട്ട്: രാജശ്രീ

0

സേക്രഡ് ഗെയിംസ് ചാനല്‍ സീരിയലിലെ ഒരു രംഗത്തില്‍ നഗ്നയായി അഭിനയിച്ചതിനെ തുടര്‍ന്ന് രാജശ്രീ ദേശ്പാണ്ഡെ ചര്‍ച്ചകളില്‍ നിറയുകയാണ്. എന്നാല്‍ ആ കഥാപാത്രം ആവശ്യപ്പെട്ടിട്ടാണ് ആ രംഗത്തില്‍ നഗ്നയായി അഭിനയിക്കേണ്ടി വന്നതെന്ന് രാജശ്രീ വിശദീകരിക്കുന്നു.

അങ്ങനെ ചെയ്യേണ്ടി വന്നപ്പോള്‍ ലജ്ജ തോന്നിയില്ല. അസ്വാഭാവികമായി എന്തെങ്കിലും ചെയ്യുകയാണെന്ന് അവിടെയുണ്ടായിരുന്ന ആര്‍ക്കും തോന്നിയതുമില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യയെ നോക്കുകയോ പ്രണയപൂര്‍വ്വം ചുംബിക്കുകയോ ചെയ്യാത്ത ഭര്‍ത്താവില്‍ പ്രണം ഉണര്‍ത്താന്‍ ഭാര്യ നഗ്നയായി വരേണ്ടതുണ്ടെന്ന് രാജശ്രീ വിശദീകരിക്കുന്നു.

ഒരു ദേശീയ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു രംഗത്തില്‍ നഗ്നയായി അഭിനയിച്ചതിനെ തുടര്‍ന്ന് പോണ്‍താരത്തിന്റെ ഇമേജാണ് ചിലര്‍ നടിക്ക് നല്‍കുന്നത്. സുഭദ്രയെന്ന കഥാപാത്രത്തെയാണ് രാജശ്രീ അവതരിപ്പിച്ചത്. സെക്‌സി ദുര്‍ഗ, ആംഗ്രി യങ് ഗോഡസ്സ് എന്നിവയിലൂടെ ശ്രദ്ധേയയായ രാജശ്രീ വെബ് സീരിസിലെ നഗ്നരംഗത്തോടെയാണ് സമൂഹ മാധ്യങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here