രജനീകാന്തിന് സിനിമാചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റു

0

rajinikanth-accidentചെന്നൈ : രജനീകാന്തിന് സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റു. ശങ്കര്‍-രജനീ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘യന്തിര’ന്റെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ്ങിനിടെ ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. തെക്കന്‍ ചെന്നൈയില്‍  ചെട്ടിനാട് ഹെല്‍ത്സിറ്റിയില്‍  ഓള്‍ഡ് മഹാബലിപുരം റോഡിനുസമീപമുള്ള സെറ്റില്‍ ചിത്രീകരണത്തിനിടെ രജനി പടിക്കെട്ടില്‍നിന്ന് വീഴുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറുപത്തഞ്ചുകാരനായ താരത്തിന്റെ വലതുകാല്‍മുട്ടില്‍ നിസ്സാരമായ പരിക്കേറ്റെന്നും പ്രഥമശുശ്രൂഷകള്‍ക്കുശേഷം താരം വീട്ടില്‍ വിശ്രമത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here