ബോളിവുഡ് നടി രാധിക ആപ്തെയുടെ ഹോളിവുഡ് സിനിമ ‘എ കോള്‍ ടു സ്പൈ’ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഉടനെത്തും. ഈ മാസം 11 -ന് സ്ട്രീമിംഗ് തുടങ്ങും. രണ്ടാം ലോക മഹായുദ്ധകാലത്തെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് ലിഡിയ ഡീന്‍ പില്ച്ചറാണ്. രാധിക ആപ്റ്റെയുടെ അന്താരാഷ്ട്ര ചലച്ചിത്രവേദിയിലേക്കുള്ള പ്രയാണമാകും ഈ ചിത്രം.
വിദേശത്ത് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ‘ എ കോള്‍ ടു സ്പൈ’ ഇന്ത്യയിലെത്തുന്നത്. ആഗോളതലത്തില്‍ നല്ലപ്രതികരണമാണ് ലഭിച്ചതെന്നും ഇന്ത്യന്‍ പ്രേക്ഷകരും ചിത്രത്തെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാധികാ ആപ്തെ പറഞ്ഞു.
രണ്ടാംലോക മഹായുദ്ധകാലത്ത് പ്രവര്‍ത്തിച്ചിരുന്ന ചാരവനിതകളെക്കുറിച്ചുള്ള കഥയാണിത്. ഫ്രാന്‍സിലെ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്താന്‍ പ്രവര്‍ത്തിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ സ്പെഷ്യല്‍ ഓപ്പറേഷന് എക്സിക്യൂട്ടീവിന്റെ വനിതാ ചാര പ്രവര്‍ത്തകരെക്കുറിച്ചുള്ള യഥാര്‍ത്ഥസംഭവങ്ങളെ അധികരിച്ചാണ് ‘എ കോള്‍ ടു സ്പൈ’ ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ചാരവനിതയായിരുന്ന നൂര്‍ ഇനിയത്ത് ഖാനെയാണ് രാധിക അവതരിപ്പിക്കുന്നത്.