കബാലി ചിത്രത്തിലെ നായികയായ രാധികാ ആപ്തേ വ്യത്യസ്ത കഥാപാത്രങ്ങള്‍ തേടിപിടിച്ച് അഭിനയിക്കുന്നതില്‍ ശ്രദ്ധിക്കുന്ന താരമാണ്. അല്പം ചൂടന്രംഗങ്ങളൊക്കെ കൂളായി അഭിനയിക്കുന്നതില്‍ മടികാട്ടാറുമില്ല.
ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ടെങ്കിലും ഇത്തവണ ഒരു ഹോളിവുഡ് ചിത്രത്തിലെ രാധികയുടെ ചൂടന്‍രംഗങ്ങള്‍ ലീക്കായതാണ് വാര്‍ത്ത. നവമാധ്യമങ്ങളിലടക്കം രംഗങ്ങള്‍ പടര്‍ന്നുകയറിയതോടെ ഞാനെന്റെ ജോലിയിലാണ് ശ്രദ്ധിക്കുന്നതെന്ന് രാധിക പ്രതികരിക്കുകയും ചെയ്തു.
സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ നായകനായ ദേവ്പട്ടേലുമൊത്തുള്ള രംഗങ്ങളാണ് വൈറലാകുന്നത്. ‘ദ വെഡ്ഡിംങ്ങ് ഗസ്റ്റ്’ എന്ന ബ്രിട്ടിഷ് അമേരിക്കന്‍ ചിത്രത്തിലാണ് മറയില്ലാതെ രാധികയും നടനും അഭിനയിച്ചത്.