‘കബാലി’ നായിക രാധിക ആപ്‌തേയെ എല്ലാവര്‍ക്കുമറിയാം. തുറന്ന നിലപാടുകള്‍ മുഖത്തുനോക്കി പറയുന്ന നായികമാരിലൊരാളാണ് താരം. ചാന്‍സ് പോകില്ലേയെന്ന ആശങ്കയ്‌യൊന്നും രാധികയെ ബാധിക്കാറുമില്ല. സുഹൃത്തിനൊപ്പം കടല്‍ക്കരയില്‍ ബിക്കിനിയിട്ടിരുന്ന താരത്തിന്റെ ചിത്രം കണ്ട് ഹാലിളകിയ ആരാധകരെ ‘ബീച്ചില്‍ സാരി ഉടുത്ത് കടല്‍ക്കാറ്റ് കൊള്ളണോ’ എന്നചുട്ടമറുപടികൊണ്ട് നടി വീക്കിയത് കഴിഞ്ഞയാഴ്ചയാണ്.

പിന്നാലെ തമിഴ്‌നടനിട്ട് പൊട്ടിച്ച കഥയും പറഞ്ഞു. ഇപ്പോഴിതാ വീണ്ടും സ്വിം സ്യൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ച്ചിരിക്കുകയാണ് രാധിക തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍. ‘കബാലി’യില്‍ പൊട്ടുതൊട്ട് മനോഹരിയായ വീട്ടമ്മയായി നിറഞ്ഞ രാധികയെ ഓര്‍ത്തിരിക്കുന്ന ആരാധകരുടെ നെഞ്ചുപൊട്ടിച്ചാണ് രാധികയുടെ സുന്ദരചിത്രങ്ങള്‍ വൈറലാകുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here