പരിപ്പും ചപ്പാത്തിയും കഴിച്ചില്ല, മരക്കട്ടിലില്‍ 106 -ാം നമ്പര്‍ തടവുപുള്ളിയായി ഉറങ്ങി താരരാജാവ്

0

ഡല്‍ഹി: കഴിക്കാന്‍ പരിപ്പും ചപ്പാത്തിയും. കിടക്കാന്‍ മരക്കട്ടില്‍, പുതയ്ക്കാന്‍ പരുക്കന്‍ കമ്പിളി. മുറിയിലൊരു കൂളര്‍… പ്രത്യേക പരിഗണനയൊന്നും നല്‍കരുതെന്ന് നിര്‍ദേശിച്ച് അയക്കപ്പെട്ട താരരാജാവ് സല്‍മാന്‍ ഖാന്‍ ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലെ 106 -ാം നമ്പര്‍ തടവുകാരന്‍.
ആദ്യദിനത്തില്‍ കഴിക്കാന്‍ നല്‍കിയ പരിപ്പും ചപ്പാത്തിയും കഴിക്കാന്‍ സല്‍മാന്‍ ഖാന്‍ തയാറായില്ല. രണ്ടാം ദിനത്തില്‍ രാവിലെ നല്‍കിയതും ജയിലിലെ ലളിത ഭക്ഷണം തന്നെയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്നലെ ജയിലെത്തുമ്പോള്‍ സല്‍മാന്‍ ഖാന്റെ രക്തസമ്മര്‍ദ്ദം കൂടിയിരുന്നു. എന്നാല്‍ അധികം വൈകാതെ ഇതു സാധാരണ രീതിയിലായിട്ടുണ്ട്. രണ്ടാം വാര്‍ഡില്‍ സല്‍മാന്‍ ഖാനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിന് തൊട്ടടുത്ത സെല്ലിലുള്ളത് ആശാറാം ബാപ്പുവാണ്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് 5 വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. അതേസമയം, രാവിലെ തന്നെ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിക്കുമെന്നാണ് സൂചന.
1998 ഒക്ടോബര്‍ 1ന് രാത്രി ജോധ്പൂരിലെ ഗോധ ഫാമിലെ രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാനടക്കമുള്ള അഞ്ചംഗ സംഘം വേട്ടയാടി എന്നുള്ളതാണ് കേസ്. ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സംഘത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, സൊണാലി, തബു, നീലം എന്നിവരെ കോടതി ഇന്നലെ കുറ്റവിമുക്തരാക്കിയിരുന്നു. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

Read More: മാന്‍വേട്ടയില്‍ സല്‍മാന്‍ അകത്ത്; 5 കൊല്ലം തടവ്; 10000 പിഴ


Loading...

LEAVE A REPLY

Please enter your comment!
Please enter your name here