കണ്ണടയ്ക്കുന്നത് ഇസ്ലാമികവിരുദ്ധം; പാട്ടില്‍ ഇതൊന്നും പാടില്ല

0

ഒരിടവേളക്കുശേഷം വീണ്ടും ‘അഡാറ് ലൗ’ സിനിമയ്‌ക്കെതിരേ പ്രതിഷേധം. പ്രവാചകനായ മുഹമ്മദ്‌നബിയെ പ്രകീര്‍ത്തിക്കുന്ന ‘മാണിക്യമലരായ പൂവി’ എന്നുതുടങ്ങുന്ന പാട്ടില്‍ കണ്ണിറുക്കിക്കാട്ടുന്നത് ശരിയല്ലെന്നും ഇത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയില്‍ പാട്ടില്‍ കണ്ണിറുക്കിയ പ്രിയപ്രകാശ് വാര്യര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ഹൈദരാബാദ് സ്വദേശികളായ രണ്ടുപേര്‍ ഈ ആരോപണം ഉയര്‍ത്തുന്നത്.

കണ്ണിറുക്കിക്കാട്ടുന്നത് ഇസ്ലാംവിരുദ്ധമാണ്. യുട്യൂബില്‍ നിന്ന് ഈ ഗാനരംഗം മാറ്റണമെന്നും ഹര്‍ജിക്കാരായ മുഖീത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവര്‍ ആവശ്യപ്പെടുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here