മെറ്റ് ഗല 2018 മിഴി തുറന്നു, ചുവടുവച്ച് പ്രീയങ്കയും ദീപികയും

0

ന്യൂയോര്‍ക്ക്: മേയ് മാസത്തിലെ ആദ്യ തിങ്കളാഴ്ച. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വീക്ഷിക്കുന്ന, ഫാഷന്റെ ഏറ്റവും വലിയ രാത്രിയെന്നറിയപ്പെടുന്ന മെറ്റ് ഗല 2018 മിഴി തുറന്നു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ബോളിവുഡിന്റെ പ്രിയ നടിമാര്‍, പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവര്‍ റെഡ്കാര്‍പ്പറ്റില്‍ ചുവടുവച്ചു.

അമൂല്യ രത്‌നങ്ങള്‍ നിറഞ്ഞ റാല്‍ഫ് ലോറന്‍ വെല്‍വറ്റായിരുന്നു പ്രീയങ്ക ചോപ്ര ധരിച്ചത്. പ്രബാല്‍ ഗുരുകുലിന്റെ ചുവന്ന ഗൗണാണ് ഇക്കുറി ദീപിക തെരഞ്ഞെടുത്ത്.

ഹെവന്‍ലി ബോഡീസ്: ഫാഷന്‍ ആന്റ ദി കാത്തലിക് ഇമാജിനേഷന്‍- ഇക്കൊല്ലത്തെ ആശയത്തിനു യോജിക്കുന്ന വസ്ത്രധാരണങ്ങളുമായിട്ടാണ് ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് പ്രമുഖര്‍ എത്തി തുടങ്ങിയിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട് ധനസമാഹരണാര്‍ത്ഥം എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ഫാഷന്‍ എക്‌സിബിഷന്റെ ആഘോഷ പരിപാടികളില്‍ യുവസംരഭകള്‍, കലാകാരന്മാര്‍, വ്യവസായികളുടെ നീണ്ടനിരയാണ്.

 

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here