ശ്രീദേവിക്ക് വിട; പാട്ടുപാടി പ്രിയ

0

അകാലത്തില്‍ പൊലിഞ്ഞ നടി ശ്രീദേവിക്ക് പാട്ടിലൂടെ അന്ത്യാജ്ഞലിയര്‍പ്പിച്ച് നടി പ്രിയാവാര്യര്‍. ‘ചരിത്രം ഒരിക്കലും വിടപറയില്ല; പറയുന്നതാകട്ടെ വീണ്ടും കാണാമെന്നും’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ ട്വിറ്ററിലൂടെ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്. അഡാറ് ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ അടുത്തിടെ ദേശീയശ്രദ്ധനേടിയ താരമാണ് പ്രിയാവാര്യര്‍. മഞ്ഞസ്ലീവ്‌ലെസ് ടീഷര്‍ട്ടില്‍ വീട്ടിനുള്ളിലെ പെണ്‍കുട്ടിയായിരുന്ന് പാടുന്ന താരത്തിന്റെ ഗാനവും ദേശീയമാധ്യമങ്ങളിലടക്കം നിറഞ്ഞിച്ചിട്ടുണ്ട്. പ്രശസ്തിയുടെ പടവുകള്‍ കയറാന്‍ ആരും മലയാളിയായ ഈ ‘കണ്ണിറുക്കിത്താര’ത്തെ പഠിപ്പിക്കേണ്ടതില്ലെന്നാണ് സോഷ്യല്‍മീഡിയായിലെ കുശുകുശുപ്പ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here