ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ ശശിതരൂരിനെ വെല്ലാന്‍ ആരുമില്ലെന്നാണ് നവമാധ്യമങ്ങളില്‍ പരക്കെയുള്ള ‘ആക്ഷേപം’. പുതിയ വാക്കുകള്‍ പ്രയോഗിക്കുക തരൂരിന്റെ ഇഷ്ടവിനോദങ്ങളിലൊന്നാണ്.

എന്നാല്‍ മലയാള സിനിമയില്‍ ഇതേ ‘അസുഖ’മുള്ളയാളാണ് പൃഥ്വിരാജെന്നാണ് വിവരം. ഇംഗ്‌ളിഷ് ഭാഷയില്‍ പൃഥ്വിക്കുള്ള മിടുക്ക് നന്നായി അറിയാവുന്ന ഭാര്യ ഒരിക്കല്‍ ഇതേകാര്യം പറഞ്ഞുപോയതിന്റെ പേരില്‍ നവമാധ്യമങ്ങള്‍ പൊങ്കാലയിട്ടതാണ്. എന്നാല്‍ സംഗതി ഇത്രേം കടുപ്പമാണെന്ന് പിന്നേടങ്ങോട്ട് നാട്ടുകാര്‍ക്കും മനസിലായി.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ്‌ഡേയുടെ പ്രചാരപരിപാടിയില്‍ ‘എന്‍ക്യാപ്‌സുലേഷന്‍’ എന്ന പൃഥ്വിയുടെ ഒടുവിലത്തെ സംഭാവന കേട്ട് ഞെട്ടിയത് തമിഴ്താരം പ്രസന്നയാണ്. സിനിമയിലെ ശശിതരൂരാണ് പൃഥ്വിയെന്നാണ് പ്രസന്നയുടെയും അഭിപ്രായം. എന്നാല്‍ ഇതൊന്നുംകേട്ട് കുലുക്കമില്ലാതിരുന്ന ഒരേയൊരാള്‍ കലാഭവന്‍ ഷാജോണ്‍ ആയിരുന്നത്രേ. ഇതൊക്കെ ചെറുത് എന്ന ഭാവമായിരുന്നു ഷാജോണിനെന്നും പ്രസന്ന വ്യക്തമാക്കി.

പൃഥ്വി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ ഷൂട്ടിനിടെ ഇംഗ്‌ളീഷില്‍ മൊഴിഞ്ഞ ഒരു വാക്കിന്റെ അര്‍ത്ഥം പിടികിട്ടാതെ വാപൊളിച്ചെന്ന് നടി മഞ്ജുവാര്യരും പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here