പൃഥ്വിയുടെ 9 നവംബര്‍ 16ന് എത്തും

0

പൃഥ്വിരാജ് നായകനാവുന്ന സിനിമ ‘9’ നവംബര്‍ 16നു പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജ് ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായാണ് നയന്‍.
വാമിഖ ഗബ്ബിയാണ് നയണില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസ്, പ്രകാശ് രാജ്, മുകുള്‍ ദേവ് എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here