കൂടെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ആദ്യമായി ഒരുമിച്ചെത്തിയ താരങ്ങളാണ് പൃഥ്വിരാജും നസ്രിയയും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. കൂടെയില്‍ ഏട്ടനും അനിയത്തിയുമായാണ് പൃഥ്വിയും നസ്രിയയും അഭിനയിച്ചിരുന്നത്. കൂടെയ്ക്ക് പിന്നാലെ സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ ആളാണെന്ന് നസ്രിയയെന്ന് മുന്‍പ് പൃഥ്വി പറഞ്ഞിരുന്നു.

പൃഥ്വിയുടെ പോസ്റ്റുകള്‍ക്ക് താഴെ നസ്രിയയും നച്ചുവിന്റെ പോസ്റ്റിന് താഴെ പൃഥ്വിയും കമന്റുകളുമായി എത്തിയിരുന്നു. അതേസമയം പൃഥ്വിരാജ് പങ്കുവെച്ചൊരു പുതിയ ചിത്രത്തിന് താഴെയും കമന്റുമായി നസ്രിയ എത്തി. കോള്‍ഡ് കേസ് എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രമാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെ മൈ ഹാന്‍ഡ്‌സം ബ്രദര്‍ എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.

സഹോദരി വേണമെന്ന ആഗ്രഹം മുന്‍പുണ്ടായിരുന്നു എന്ന് ഒരഭിമുഖത്തില്‍ പൃഥ്വി പറഞ്ഞിരുന്നു. കുടുംബത്തിലെ ഇളയവനാണ് ഞാന്‍. കസിന്‍സ് എല്ലാവരും എന്നെക്കാള്‍ മുതിര്‍ന്നവരാണ്. എറ്റവും ഇളയവനായതുകൊണ്ട് എനിക്ക് താഴെയൊരു സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. സിനിമാ മേഖലയില്‍ കൂടുതല്‍ പേരെയും തനിക്ക് സുഹൃത്തുക്കളായിട്ടാണ് തോന്നിയിട്ടുളളത്. സഹോദരിയെ പോലെ തോന്നിയിട്ടുളളത് നസ്രിയയെ ആണെന്നും പൃഥ്വി പറഞ്ഞിരുന്നു.

ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് കോള്‍ഡ് കേസ്. നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരുവി താരം അദിഥി ബാലനാണ് നായിക.


LEAVE A REPLY

Please enter your comment!
Please enter your name here