ആണ്‍കുട്ടികള്‍ക്കാണോ ധൈര്യം? ഒരു തേങ്ങയുമില്ലെന്ന് ചെമ്പന്‍ വിനോദ്

0

ചെറിയ താരങ്ങളെ വച്ച് ചെറിയ കഥകള്‍ പറഞ്ഞ് വലിയ വിജയമൊരുക്കുന്ന പുതുമുഖങ്ങളാണ് മലയാളസിനിമയുടെ അണിയറയിലും അരങ്ങത്തും. ‘ചങ്ക്‌സ്’ എന്ന ചിത്രത്തിലൂടെ നായകനായ ബാലുവര്‍ഗീസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രേമസൂത്രം’ എന്ന സിനിമയുടെ ട്രെയിലറുകളും പാട്ടുകളും യൂട്യൂബില്‍ നല്ല പ്രതികരണമാണ് നേടുന്നത്. ‘

ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിനുശേഷം ജിജുഅശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. നാട്ടില്‍ പുറത്തെ കഥ പറയുന്ന ചിത്രത്തില്‍ ചെമ്പന്‍വിനോദ് പറയുന്ന പ്രേമസൂത്രങ്ങളാണ് ട്രെയിലറില്‍ കൈയടിനേടുന്നത്. നാലേ നാല് പെണ്‍കുട്ടികള്‍ കൂടിനില്‍ക്കുന്ന ഇടത്തൂടെ നടക്കാന്‍ ധൈര്യമില്ലാത്ത ആണ്‍കുട്ടികളേക്കാള്‍ ധൈര്യം പെണ്‍കുട്ടികള്‍ക്കാണെന്നാണ് ചെമ്പന്‍ വിനോദിന്റെ കഥാപാത്രം പറയുന്നത്. ആണുങ്ങള്‍ക്ക് ചങ്കുറ്റവുമില്ല, ഒരു തേങ്ങയുമില്ല. ചെമ്പന്റെ ഉപദേശം കേട്ട് നടക്കുന്ന മറ്റ് കഥാപാത്രങ്ങളെയാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ കാണിക്കുന്നത്. ഗോപിസുന്ദര്‍ ഈണമിട്ട ”അല്ലേ അല്ലേ നീയൊരു’ എന്നുതുടങ്ങുന്ന ഗാനവും യൂട്യൂബില്‍ ഹിറ്റാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here