മാസ് ചിത്രങ്ങളുടെ സംവിധായകന്‍ ജോഷിയുടെ പടത്തിലെ സംഘട്ടനരംഗങ്ങളെല്ലാം എക്കാലത്തും പ്രേക്ഷകരില്‍ ആവേശം പരത്തിയിട്ടുണ്ട്. ഒരു നടനെ ആക്ഷന്‍ഹീറോ ഗണത്തിലേക്കുയര്‍ത്താന്‍ ഒരു ജോഷി ചിത്രം മതിയെന്നതാണ് പഴമൊഴി. നടന്‍ ജോജുവിന്റെ വ്യത്യസ്ത വേഷപ്പകര്‍ച്ചയുമായി എത്തുകയാണ് ‘പൊറിഞ്ഞു മറിയം ജോസ്’ എന്ന ജോഷിച്ചിത്രം.

സംഘട്ടനരംഗങ്ങളില്‍ ജോജു പലപ്പോഴും മോഹന്‍ലാലിന്റെ മാനറിസങ്ങളോട് സാമ്യം കാട്ടുന്നുമുണ്ട്. നൈലാ ഉഷയും ചെമ്പന്‍വിനോദുമാണ് മറിയം, ജോസ് എന്നീ ടൈറ്റില്‍ വേഷത്തിലെത്തുന്നത്. യുട്യൂബിലെത്തിയ ട്രെയിലറിന് വമ്പന്‍വരവേല്‍പാണ് ലഭിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here