സംവിധാനരംഗത്തെ ശക്തമായ വനിതാ സാന്നിധ്യമായിത്തീരുകയാണ് ഗീതുമോഹന്‍ദാസ്. നടിയില്‍ നിന്നും സംവിധായകക്കുപ്പായത്തില്‍ പ്രതിഭതെളിയിച്ച ഗീതുവിന്റെ പുതിയ ചിത്രമാണ് നിവീന്പോളി അഭിനയിച്ച മൂത്തോന്. തിയറ്ററുകളിലെത്തിയ ചിത്രത്തെ പ്രകീര്‍ത്തിച്ച് ഗീതുവിന്റെ സുഹൃത്തും നടന് ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂര്‍ണ്ണിമ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
വലിയ സ്വപ്നങ്ങള്‍ കണ്ടിരുന്ന വലിയ കണ്ണുകളുളള ഒരു കുഞ്ഞു പെണ്‍കുട്ടിയെ എനിക്കറിയാമായിരുന്നെന്നും ഇന്ന് അവളുടെ വലിയ കണ്ണുകള്‍ വലിയ കഥകള്‍ പറയുന്നൂവെന്നുമാണ് പൂര്‍ണ്ണിമ കുറിച്ചത്. പഴയകാല ചിത്രങ്ങള്‍ സഹിതം ഉള്‍പ്പെടുത്തിയാണ് പൂര്‍ണ്ണിമ തങ്ങളുടെ സൗഹൃദം വെളിപ്പെടുത്തിയതും.
പൂര്‍ണിമ പങ്കുവച്ച കുറിപ്പ്
വലിയ സ്വപ്നങ്ങള്‍ കണ്ടിരുന്ന വലിയ കണ്ണുകളുളള ഒരു കുഞ്ഞു പെണ്‍കുട്ടിയെ എനിക്കറിയാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ ഞാന്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍, സുന്ദരിയായ ഒരു യുവതിയായി അവള് മാറിയിരുന്നു, അവളുടെ കണ്ണുകള്‍ക്ക് വലിയ കഥകള്‍ പറയാനുണ്ടായിരുന്നു.
അന്നത്തെ ആ കൊച്ചു കുട്ടിയുടെ ഏറ്റവും മികച്ച പതിപ്പാണ് ഇന്ന് ഞാന്‍ അഭിമാനത്തോടെ കാണുന്നത്. അഭിനിവേശം, ആത്മവിശ്വാസം, സ്ഥിരോത്സാഹം എന്നിവയുടെ സംക്ഷിപ്തരൂപം.
ഇപ്രാവശ്യം ആ വലിയ കണ്ണുകള്‍ ഒരു യഥാര്‍ഥ വിജയിക്ക് അവകാശപ്പെടുന്നതാണ്. നിന്റെ ഈ വിജയം ആഘോഷിക്കുന്നു.. എന്റെ ആത്മസുഹൃത്ത് ഗീതുവിനും അവളുടെ പങ്കാളി രാജീവ് രവിക്കും, എന്റെ സുഹൃത്തുക്കളായ നിവിന്‍ പോളി, റോഷന് മാത്യു, മെലിസ ശോഭിത, സഞ്ജന, ശശാങ്ക്, എല്ലാ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും മൂത്തോന് എല്ലാവിധ ആശംസകളും..