മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് ഗായികയായി  ബോളിവുഡിൽ അരങ്ങേറിയതിന്  പിന്നാലെ അമ്മ പൂർണ്ണിമ ഇന്ദ്രജിത്ത് ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. ദേശീയ പുരസ്ക്കാര ജേതാവായ സച്ചിൻ കുന്ദൽക്കർ ഒരുക്കുന്ന ഇംഗ്ലീഷ് – ഹിന്ദി ചിത്രത്തിലാണ് പൂർണ്ണിമ അഭിനയിക്കുന്നത്. പ്രശസ്ത മലയാള നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയും പ്രശസ്ത ഫാഷൻ ഡിസെനറും ടെലിവിഷൻ അവതാരികയുമാണ് പൂർണ്ണിമ. ഒരു വീട്ടിൽ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥ പറയുന്ന നോവലാണ് ‘കോബാൾട്ട് ബ്യൂ’. ഈ നോവലാണ് സിനിമയ്ക്ക് ആധാരം.

LEAVE A REPLY

Please enter your comment!
Please enter your name here