മോദിയോട് നീരസം; പ്രിയങ്ക പിന്‍മാറി

0

ഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ ജ്വല്ലറിശൃംഖലകളുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നടി പ്രിയങ്ക ചോപ്ര ഉപേക്ഷിച്ചു. നീരവ്‌മോദി ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തികത്തട്ടിപ്പ് വാര്‍ത്തകളില്‍ രാജ്യം ഞെട്ടിയതോടെയാണ് താരസുന്ദരി പരസ്യക്കരാറില്‍ നിന്നും പിന്‍മാറുന്നത്. തട്ടിപ്പുപുറത്തായതിനു പിന്നാലെ നിയമവൃത്തങ്ങളുമായി നടി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് നീരവ് മോദിയുടെ ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രിയങ്കചോപ്ര രംഗത്തെത്തിയത്. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ടതോടെയാണ് താരത്തിന്റെ പിന്‍മാറ്റം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here