സ്പാനിഷ് ലുക്കില്‍ നിത്യ മേനോന്റെ  ഫോട്ടോഷൂട്ട്

0
ജസ്റ്റ് ഫോര്‍ വിമെന്‍ മാഗസിനുവേണ്ടി നടി നിത്യ മേനോന്റെ സ്പാനിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് വീഡിയോ തരംഗമാകുന്നു. ബംഗളരു സ്വദേശിനിയായ നിത്യ ‘വെള്ളത്തൂവല്‍’ എന്ന ഐ.വി. ശശി ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് തമിഴ് – തെലുങ്ക് ചിത്രങ്ങളിലെ നിറസാന്നിധ്യമായി മാറിയ താരമാണ് മുപ്പതുകാരിയായ നിത്യ.
നിത്യവസന്തം നിറച്ച കണ്ണുകളും പുഞ്ചിരി നിറഞ്ഞ മുഖവും ലക്ഷക്കണക്കിന് ആരാധകരെ സമ്മാനിച്ചെങ്കിലും തടികൂടുന്നെന്ന അവരുടെ പരാതികള്‍ക്കൊന്നും നിത്യ ചെവി കൊടുത്തിട്ടുമില്ല. സൗന്ദര്യം നിറയേണ്ടത് മനസിലാണെന്ന കാഴ്ചപ്പാട് പങ്കുവച്ചാണ് താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. തടിയേറുന്നെങ്കിലും താരറാണിയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോകളും സുന്ദരചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here