അവസരങ്ങള്‍ കുറഞ്ഞാലും ഞാന്‍ ഇവിടെത്തന്നെയുണ്ടാകും: പാര്‍വ്വതി

0
1

മമ്മൂട്ടിച്ചിത്രം ‘കസബ’യിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിച്ച നടി പാര്‍വ്വതി ഒരിടവേളയ്ക്ക് ശേഷം അതെക്കുറിച്ച് വീണ്ടും മനസുതുറന്നു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വീണ്ടും കസബ വിവാദത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കുന്നത്.
ഈ വിഷയത്തില്‍ മിതത്വം പാലിക്കാന്‍ പലരും ഉപദേശിച്ചെന്നും അവസരങ്ങള്‍ സ്വയം നഷ്ടപ്പെടുത്തരുതെന്നും പറഞ്ഞവരുണ്ട്. അവസരം കുറഞ്ഞാല്‍, ഞാന്‍ തന്നെ എനിക്കുവേണ്ട അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കും.
12 വര്‍ഷമായി സിനിമയാണ് എന്റെ ലോകം. കഠിനാധ്വാനം കൊണ്ടാണ് ഇതുവരെ നിലനിന്നത്. അവസരം കുറഞ്ഞാല്‍ ഞാന്‍ സിനിമ എടുക്കും. തടസങ്ങളുണ്ടായാലും ഞാനിവിടെത്തന്നെ കാണും. മറ്റെവിടെയും പോകില്ലെന്നും നടി പാര്‍വ്വതി പറഞ്ഞു.
കസബ വിവാദത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയായില്‍ പാര്‍വ്വതിക്കെതിരേ പ്രചരണം നടന്നിരുന്നു. മമ്മൂട്ടി ഇതിനെത്തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടിയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നും നടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here