അനുഷ്‌കയുടെ കാല്‍നഖം വളരുന്നു; ദുരൂഹതയുണര്‍ത്തി പ്യാരി

0

ബോളിവുഡ് താരം അനുഷ്‌കശര്‍മ്മയുടെ പുതിയ ഹൊറര്‍ ചിത്രം പ്യാരിയുടെ രണ്ടാം ടീസര്‍ തരംഗമാകുന്നു. കിടപ്പുമുറിക്കുള്ളിലിരുന്ന് കാര്‍ട്ടൂണ്‍ കാണുന്ന അനുഷ്‌കയുടെ കാല്‍ നഖം വളര്‍ന്നുവരുന്ന കാഴ്ചയില്‍ അവസാനിക്കുന്ന രണ്ടാം ടീസര്‍ ഈമാസം 1 നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വൈകാരികതയില്ലാത്ത മുഖഭാവത്തില്‍ കാര്‍ട്ടൂണ്‍ വീക്ഷിക്കുന്ന കഥാപാത്രത്തിന്റെ കൈകളിലും കാലുകളിലും ചങ്ങലയിട്ടുണ്ട്. 30 സെക്കന്റ് ടീസര്‍ അവസാനിക്കുമ്പോള്‍ കാല്‍നഖം നീണ്ടുവരുന്ന കാഴ്ച പ്രേക്ഷകരുടെ ഉറക്കംകെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ചിത്രം വരുന്ന മാര്‍ച്ച് 2 ന് തിയറ്ററുകളിലെത്തും. പശ്ചിമബംഗാളില്‍ നടന്ന ചിത്രീകരണത്തിനിടെ ഒരു അണിയറപ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചതിനെതിനെത്തുടര്‍ന്ന് ഷൂട്ടിംങ്ങ് നിര്‍ത്തിവച്ച സംഭവത്തോടെയാണ് ഈ ‘ഹൊറര്‍’ വാര്‍ത്തകളില്‍ ഇടംനേടിത്തുടങ്ങിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here