ഇനി ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം; ‘പാപ്പ’ വരുന്നു

0
91

താരപദവിയിലേക്കുള്ള യാത്രയില്‍ ഒരു നടന് എല്ലാത്തരം കഥാപാത്രങ്ങളുടെയും കൂട്ടുവേണം. അനുരാഗവും ആക്ഷനുമൊക്കെ പയറ്റിത്തെളിഞ്ഞ നടന്‍ ഉണ്ണിമുകുന്ദന്‍ ഇനിയെത്തുന്നത് ഇരുത്തംവന്ന തനി രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ്. നിരവധി പ്രോജക്ടുകളാണ് ഉണ്ണിയുടേതായി അണിയറയിലൊരുങ്ങുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസിലി’ക്ക് പിന്നാലെ ‘പാപ്പ’ എന്ന ചിത്രത്തിന്റെ പുതുലുക്കും പുറത്തുവന്നിരിക്കയാണ്.

തൂവെള്ള ഷര്‍ട്ടും മുണ്ടും കുരിശുമാലയുമിട്ട് തനി രാഷ്ട്രീയക്കാരന്റെ ലുക്കിലുള്ള ഉണ്ണിമുകുന്ദനെയാണ് ടീസറില്‍ കാണാനാകുന്നത്. വിഷ്ണുമോഹനാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മോഷന്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത് ഗുഡ്‌വില്‍ എന്റര്‍റ്റൈന്‍മെന്റ്‌സാണ്. തനിരാഷ്ട്രീയം പറയുന്ന ത്രില്ലറാണ് ‘പാപ്പ’.

LEAVE A REPLY

Please enter your comment!
Please enter your name here