കര്‍ണ്ണിസേനയുടെ ‘കണ്ണുതുറന്നു’; പദ്മാവതിന് ഒരു കുഴപ്പവുമില്ല

0

ചിത്രീകരണസമയം മുതല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിനെതിരേ പ്രതിഷേധമുയര്‍ത്തിയ കര്‍ണ്ണിസേന ഒടുവില്‍ നിലപാട് മാറ്റി.
പ്രതിഷേധങ്ങള്‍ക്കിടയില്‍ ജനുവരി 25നാണ് സിനിമ റിലീസ് ചെയ്തത്. ഇതിനിടെ കര്‍ണ്ണിസേനയിലെ അംഗങ്ങള്‍ ചിത്രം കണ്ടതോടെയാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ബോധ്യപ്പെട്ടതത്രേ. ചിത്രം രജപുത്രരെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും ഓരോ രജപുത്രനും സിനിമ കണ്ടാല്‍ അഭിമാനം തോന്നുമെന്നും പറഞ്ഞാണ് കര്‍ണി സേന മുംബയ് നേതാവ് യോഗേന്ദ്ര സിംഗ് ഖട്ടര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. സംവിധായകനായ ബന്‍സാലിക്കും താരങ്ങളായ ദീപികയ്ക്കും രണ്‍വീറിനുമെല്ലാം വധഭീഷണി മുഴക്കി രംഗത്തുവന്ന സംഘടനയാണ് കര്‍ണ്ണിസേന. രജപുത്ര രാജവംശത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധമുയര്‍ത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ സംവിധായകന്‍ ആദ്യഘട്ടത്തിലേ തള്ളിയിരുന്നു. തിയറ്ററില്‍ സിനിമ കണ്ടിട്ട് അഭിപ്രായം പറയൂവെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here