പ്രതിഷേധങ്ങള്‍ക്കു നടുവില്‍ പത്മാവത് പ്രദര്‍ശനം തുടങ്ങി

0

ഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കു നടുവില്‍ പത്മാവത് പ്രദര്‍ശനം തുടങ്ങി. അക്രമങ്ങള്‍ ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശനത്തില്‍ നിന്ന് പിന്‍മാറി. സംസ്ഥാന സര്‍ക്കാരുകള്‍ ചിത്ര പ്രദര്‍ശനത്തിന് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുന്‍കരുതലിന്റെ ഭാഗമായി മുംബൈയില്‍ 30 കര്‍ണിസേനക്കാരെയും ഗുജറാത്തില്‍ 44 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡല്‍ഹിക്കു സമീപം ഗുഡ്ഗാവില്‍ പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് ആക്രമിച്ചിരുന്നു. ചിത്തോഡ് കോട്ടയ്ക്കു മുകളില്‍ കൂട്ടമരണമുണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് കോട്ട അടച്ചിട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here