ലോ സാഞ്ചലസ്: വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോലന്റെ രണ്ടാം ലോകയുദ്ധം പശ്ചാത്തലമായുള്ള ‘ഡന്‍കിര്‍ക്’ മൂന്നും ‘ബ്ലേഡ് റണ്ണര്‍ 2049’ രണ്ടും ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടി. ലോസാഞ്ചലസിലെ പ്രത്യേകം തയാറാക്കിയ ഡോള്‍ബി തിയറ്ററിലാണ് 90 ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് അരങ്ങേറുന്നത്.

മികച്ച ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിംഗ്, ഫിലിം എഡിറ്റിംഗ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ഡണ്‍കിര്‍ക് സ്വന്തമാക്കിയത്. ഛായാഗ്രഹണത്തിനും വിഷ്വല്‍ ഇഫെക്റ്റ്‌സിനുമുള്ള പുരസ്‌കാരങ്ങളാണ് ബ്ലേഡ് റണ്ണഞിനു ലഭിച്ചത്. മെക്‌സിക്കന്‍ സംവിധായകനായ ഗില്യര്‍മോ ദെല്‍ തോറോയുടെ ഭ്രമാത്മക പ്രണയ കഥ ദ് ഷെയ്പ് ഓഫ് വാട്ടര്‍ മികച്ച സംഗീതത്തിനും പ്രൊഡക്ഷന്‍ ഡിസൈനിംഗിനുമുള്ള രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

  • മികച്ച സംവിധായകന്‍: ഗ്വില്ലെര്‍മോ ദെല്‍ തോറോ (ദി ഷേപ്പ് ഓഫ് വാട്ടര്‍)
  • മികച്ച നടി: ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് (ത്രീ ബില്‍ബോര്‍ഡ്‌സ്)
  • മികച്ച നടന്‍: ഗാരി ഓള്‍ഡ് മാന്‍ (ഡാര്‍ക്കസ്റ്റ് അവര്‍)

മികച്ച സഹനടനുള്ള പുരസ്‌കാരം ത്രീ ബില്‍ ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സോം റോക്ക്‌വെല്‍ കരസ്ഥമാക്കി. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ആലിസന്‍ ജാനി കരസ്ഥമാക്കി. താനിയയിലെ പ്രകടനമാണ് ജാനിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ചിലെയില്‍ നിന്നുള്ള എ ഫന്റാസ്റ്റിക് വുമണ്‍ എ്ന്ന ചിക്രത്തിനാണ് മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here