ഓംപുരി അന്തരിച്ചു

0

മുംബൈ : നടനും നാടകപ്രവര്‍ത്തകനുമായിരുന്ന ഓംപുരി( 66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അന്ത്യം. അടുക്കളയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം  ആറോടെ ഒശിവാരയിലെ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചു.

1950 ഒക്ടോബര്‍ 18ന് ഹരിയാനയിലെ അംബാലയില്‍ ജനിച്ച ഓം പ്രകാശ് പുരിയെന്ന ഓംപുരി 1976ല്‍  ഗഷിരാം കോട്വാള്‍ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്.  ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത പുരാവൃത്തം, കെ സി സത്യന്റെ സംവത്സരങ്ങള്‍, കണ്ണന്‍ താമരക്കുളത്തിന്റെ ആടുപുലിയാട്ടം എന്നിവയാണ് ഓംപുരിയുടെ മലയാള സിനിമകള്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷമാണ് അഭിനയരംഗത്തെത്തുന്നത്. രണ്ട് തവണ ദേശീയ പുരസ്കാരവും നേടി. 1990ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here