തൊണ്ണൂറുകളില്‍ മലയാളസിനിമയിലെ ശാലീന സൗന്ദര്യമായി വാഴ്ത്തപ്പെട്ട നടിയാണ് ചാര്‍മിള. ധനമെന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ‘ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന” എന്ന ഗാനരംഗം ഇന്നും പ്രേക്ഷകമനസിലുണ്ട്.

നാടന്‍വേഷങ്ങളിലും മോഡേണ്‍വേഷങ്ങളിലും ഒരുപോലെ തിളങ്ങി നിന്ന ചാര്‍മിള തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. എന്നാല്‍ തൊണ്ണൂറുകളുടെ ഒടുക്കത്തില്‍ ചെറിയവേഷങ്ങളിലൊതുങ്ങുകയും ചെയ്തു.

ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളും വിവാഹവും വിവാഹമോചനവുമെല്ലാം കരിയറിനെ ബാധിച്ചതോടെ ചാര്‍മിള എവിടെയോ ഒതുങ്ങിപ്പോകുകയും ചെയ്തു. എന്നാല്‍ മഞ്ജിത്ത് ദിവാകര്‍ സംവിധാനം ചെയ്ത ‘കൊച്ചിന്‍ ശാദി @ ചെന്നൈ 03” എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ചാര്‍മിള.

ചിത്രത്തിലെ ‘അമ്മപ്പൂവിന്‍’ എന്നു തുടങ്ങുന്ന ഗാനം യുട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്. അമ്മ വേഷമാണെങ്കിലും 90 കളിലെ ശാലീനത ഓര്‍മ്മിപ്പിക്കാന്‍ ചാര്‍മിളയ്ക്കാകുന്നുമുണ്ട്. ചിത്രം ഉടന്‍ തിയററ്റുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here