തിരുവനന്തപുരം: ഓഖിദുരന്തത്തേയും അതിന്റെ കാണാപ്പുറങ്ങളേയും ആധാരമാക്കി വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്ത ‘ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍ ‘ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം 15ന് വൈകുന്നേരം ഏഴു മണിയ്ക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും. കൃതി ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഡോക്യുഫെസ്റ്റിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഓഖി ദുരന്തത്തിന്റെ നേര്‍ക്കഴ്ചചയായ ഒന്നാം കടല്‍, ദുരന്തശേഷം അതിജീവനയാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയാവുന്ന രണ്ടാം കടല്‍ എന്നീ രണ്ടു ഭാഗങ്ങളായാണ് 45 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. പി.ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടറും ചലച്ചിത്ര ഡോക്യുമെന്ററി സംവിധായകനുമാണ് വാള്‍ട്ടര്‍ ഡിക്രൂസ്. നിര്‍മ്മാണം സിക്സ്റ്റസ് പോള്‍സണ്‍ രചന എസ് എന്‍.റോയ്. ക്യാമറ കെ.ജി.ജയനും എഡിറ്റിങ് രാഹുല്‍ രാജീവും നിര്‍വ്വഹിച്ചിരിക്കുന്നു.സബ്‌ടൈറ്റിലുകള്‍ ഗീതു എസ് പ്രിയ. ഡോക്യുമെന്ററിക്ക് സംഗീതം നല്‍കിയിരിക്കുന്നത് സിദ്ദാര്‍ത്ഥ്, ജനയസൂര്യ, ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ്. പ്രദര്‍ശനം സൗജന്യം

LEAVE A REPLY

Please enter your comment!
Please enter your name here