ഹര്‍ത്താലിനു മുന്നേ ഒടിയനെത്തി, പുലര്‍ച്ചെ 4.30 ന് തിയേറ്ററുകള്‍ ഫുള്‍

0
12

തിരുവനന്തപുരം: ഹര്‍ത്താലിനു മന്നേ ഒടിയനെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് ഒടിയന്റെ എല്ലാ ഷോകളും അണിയറക്കാര്‍ അറിയിച്ചതുപോലെ ആരംഭിച്ചു.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറവാണെങ്കിലും തിയേറ്ററുകള്‍ ഹൗസ്ഫുള്ളാണ്. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലാണ് ഒടിയന്‍ റിലീസ് ചെയ്തത്. എന്നാല്‍ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചില തിയേറ്ററുകളിലെ ഷോ മാറ്റിവച്ചു. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ വൈകുന്നേരം ആറിനുശേഷമായിരിക്കും ഇവിടങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം.

ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ വ്യാഴാഴ്ച്ച അറിയിച്ചിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മുന്‍നിശ്ചയിച്ചിരുന്നത് പോലെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുമെന്ന ബിജെപി കേരളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഫാന്‍സ് രൂക്ഷമായ കമന്റുകള്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here