ഒടിയന്‍ ടീസറിനെ ഒടിച്ചുമടക്കി ട്രോളന്മാര്‍

0
നവമാധ്യമങ്ങളിലെ ട്രോള്‍ഗ്രൂപ്പിന് എന്തും ഏതും വിഷയമാകും. ആരെയും മുഖം നോക്കാതെ കളിയാക്കാനും ട്രോളന്മാര്‍ മടിക്കാറില്ല. ഇത്തവണ ട്രോള്‍മഴയില്‍ പെട്ടതാകട്ടെ സാക്ഷാല്‍ മോഹന്‍ലാലും. പുതിയ ചിത്രം ‘ഒടിയന്‍’ ടീസര്‍ പുറത്തിറങ്ങി തരംഗമാകുന്നതിനിടെയാണ് ട്രോളന്മാര്‍ ടീസറിലെ ട്രോള്‍സാധ്യത തിരിച്ചറിഞ്ഞത്. കരിമ്പടം പുതച്ച് നടന്നുനീങ്ങുന്ന നായകന്റെ പിന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ടീസറില്‍ നിറഞ്ഞത്.
എന്നാലിതാ, നായകന്റെ മുഖം കണ്ടോളൂ എന്നമട്ടിലാണ് ട്രോളന്മാര്‍ ടീസറിനെ എഡിറ്റ് ചെയ്തത്. കിലുക്കം സിനിമയില്‍ കരിമ്പടം പുതച്ചെത്തി ജനാലയിലെ ഗ്ലാസില്‍ പറ്റിയ മഞ്ഞ് നക്കിനീക്കുന്ന ജഗതിശ്രീകുമാറിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്താണ് ചിരിക്ക് തിരികൊളുത്തുന്നത്. നാടോടിക്കാറ്റിലെ കരിമ്പടം പുതച്ച തിലകന്റെ കഥാപാത്രത്തെയും ഇത്തരത്തില്‍ പരിചയപ്പെടുത്തിയാണ് ട്രോളന്മാര്‍ ഒടിയനെ വരവേറ്റത്.
മമ്മൂട്ടിയുടെ കസബയുടെ ആദ്യപോസ്റ്റിനെയും ഇത്തരത്തില്‍ ട്രോളന്മാര്‍ എതിരേറ്റിരുന്നു. അന്ന് ആ പോസ്റ്റ് പങ്കുവച്ചാണ് മമ്മൂട്ടി മറുപണികൊടുത്തത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here