നൈല ഉഷയെ ബോറടിപ്പിച്ച സൂപ്പര്‍ ഹിറ്റ് പടം ‘പ്രമുഖ’ സംവിധായകന്റേത്!!!!

0

ചില സിനിമകള്‍ അങ്ങനെയാണ്. സംഗതി പിടികിട്ടിയില്ലെന്ന് ആരും പറയില്ല. അതുപിടികിട്ടാന്‍ മാത്രം വേണ്ട സംഗതി തലയ്ക്കുള്ളിലില്ലെന്ന് സമാധിനിച്ച് മിണ്ടാതെ പോന്നോളും. കാരണം സംവിധാനിക്കുന്നതോ എഴുതുന്നതോ എല്ലാം ചില പ്രമുഖ വ്യക്തിത്വങ്ങളായിരിക്കും.

പേരുകേട്ട നടിയായിട്ടും നൈല ഉഷയ്ക്ക് തിയറ്ററിലിരുന്ന് കണ്ട ഒരു സൂപ്പര്‍ഹിറ്റ് പടം നന്നായിത്തന്നെ ബോറടിപ്പിച്ചു. കൂടെയിരുന്ന അമ്മയുടെ മുഖത്തും അതേ ഭാവം പടര്‍ന്നതോടെ ഇരുവരും പാതിവഴിക്ക് ഇറങ്ങിപ്പോരുകയും ചെയ്തൂവത്രേ.

ഒരു എഫ്.എം. ചാനലിനുനല്‍കിയ അഭിമുഖത്തിലാണ് നൈല ഇക്കാര്യം പറഞ്ഞത്. ആംഗ്യഭാഷയില്‍ ചിത്രമേതെന്നു വെളിപ്പെടുത്തിയെങ്കിലും നവമാധ്യമങ്ങള്‍ അതുവായിച്ചെടുത്തു. അങ്കമാലി ഡയറീസ് എന്നാണത്രേ നൈല പറഞ്ഞത്.

ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ജെല്ലിക്കെട്ട് തിയറ്ററുകള്‍ വിട്ടിട്ടുമില്ല.

https://www.facebook.com/watch/?v=520852812027027

LEAVE A REPLY

Please enter your comment!
Please enter your name here