വനിത സിനിമ താരങ്ങള്‍ക്കായി പുതിയ സംഘടന

0
4

കൊച്ചി: മലയാള സിനിമയില്‍ വനിത താരങ്ങള്‍ക്കായി പുതിയ സംഘടന. ‘വിമന്‍ കലക്ടീവ് ഇന്‍ സിനിമ’  ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കായി രൂപീകൃതമാകുന്ന ആദ്യ സംഘടനയുമായി.  സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സംഘടനയുടെ ലക്ഷ്യം.  ചലച്ചിത്ര താരങ്ങളായ മഞ്ജുവാര്യര്‍, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍, ബീനാ പോള്‍, വിധു വിന്‍സന്റ് എന്നിവര്‍ സംഘടനയുടെ നേതൃനിരയില്‍. മുഖ്യമന്ത്രിയെ നേരില്‍ കണ്ടു. ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് നടിമാര്‍ പ്രതികരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here