പിന്നണിയില്‍ നിന്നും ഗായകര്‍ മുന്നോട്ട്

0

മലയാള സിനിമയിലെ പിന്നണി ഗായകര്‍ ഒന്നിച്ച കൂട്ടായ്മ ‘സമം’ (സിങ്ങേഴ്‌സ് അസോസിയേഷന്‍) നിലവില്‍വന്നു. ഗാനഗന്ധവ്വന്‍ യേശുദാസാണ് സംഘടനയുടെ ചെയര്‍മാന്‍. പി.ജയചന്ദ്രനാണ് ഉപദേശകസമിതി ചെയര്‍മാന്‍. എം.ജി.ശ്രീകുമാര്‍, കെ.എസ്. ചിത്ര എന്നിവരെ വൈസ്‌ചെയര്‍മാന്‍മാരായി തെരഞ്ഞെടുത്തു. അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ പാട്ടിന്റെ റോയല്‍റ്റി സംബന്്ധിച്ച കാര്യങ്ങളില്‍ സംഗീത സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമൊപ്പം ഗായകരെയും പരിഗണിക്കാത്തതാണ് പുതിയ സംഘടന രൂപീകരിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here