നവാഗതക്കരെ കൈപിടിച്ചുയര്‍ത്താന്‍ വിജയ് ബാബു; ആദ്യ ചിത്രം ‘ജനമൈത്രി’

0

നവാഗതര്‍ക്ക് എന്നും കയ്‌പ്പേറിയ അനുഭവങ്ങള്‍ സമ്മാനിക്കാറുള്ള ഇടമാണ് സിനിമാമേഖല. പുതിയ ചിന്തകളുമായെത്തുന്നവര്‍ക്ക് നിര്‍മ്മാതാക്കളുടെ പിന്തുണ കിട്ടില്ലെന്നതാണ് ആദ്യ കടമ്പ. ഇതിനൊരു പരിഹാരവുമായി മുന്നോട്ടെത്തിയിരിക്കയാണ് നടനും നിര്‍മ്മാതാവുമായ വിജയ്ബാബു. ഫ്രൈഡേ ഫിലിംസ്് എന്ന തന്റെ നിര്‍മ്മാണക്കമ്പനിക്കു കീഴില്‍ ‘ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ് ‘ എന്ന ബാനര്‍ കൂടി രൂപീകരിച്ചിരിക്കുകയാണ് അദ്ദേഹം.

നവാഗതര്‍ക്കുവേണ്ടി മാത്രമാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്നും ആദ്യസംരഭമായി ജോണ്‍ മന്ത്രിക്കല്‍ എന്ന പുതുമുഖ സംവിധായകന്റെ ‘ജനമൈത്രി’ എന്ന ചിത്രം നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here