പണക്കാരിയെന്ന ‘തള്ള്’  നടിയെ മരണത്തിലെത്തിച്ചു

0
നേപ്പാള്‍ നടിയായ മീനാക്ഷി ഥാപ്പയ്ക്ക് മരണക്കെണിയായത് സ്വന്തം നാവ് തന്നെ. സ്വയം പണക്കാരിയെന്ന് പറഞ്ഞുനടന്ന നടിയുടെ പൊങ്ങച്ചം വിശ്വസിച്ച സഹതാരങ്ങള്‍ തന്നെ ഒടുവില്‍ നടിയുടെ ജീവനെടുക്കുകയായിരുന്നു. 2012 മാര്‍ച്ചിലാണ് ഇരുപത്താറുകാരിയായ മീനാക്ഷി ഥാപ്പ കൊലചെയ്യപ്പെട്ടത്. 2011-ല്‍ പുറത്തിറങ്ങിയ 404 എന്ന ഹിന്ദി ഹൊറര്‍ ചിത്രം ത്തിലൂടെയാണ് മോഡലായിരുന്ന മീനാക്ഷി ഥാപ്പ വെള്ളിത്തിരയിലെത്തുന്നത്. 2012 -ല്‍ ഹീറോയിന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അതേസിനിമയില്‍ ചെറിയവേഷം കൈകാര്യം ചെയ്യാനെത്തിയ സഹതാരങ്ങളായ അമിത് ജയ്‌സ്വാള്‍, പ്രതീ സൂരി എന്നിവര്‍ മീനാക്ഷിയെ നോട്ടമിട്ടു.
താന്‍ വലിയ കാശുകാരിയാണെന്നും സിനിമാ അഭിനയം നേരംപോക്കിനായി ചെയ്യുകയാണെന്നും തട്ടിവിട്ടതോടെയാണ് മീനാക്ഷിയെ തട്ടിക്കോണ്ടുപോകാന്‍ ഇവര്‍ പ്ലാനിട്ടത്. സിനിമയില്‍ അവസരം ലഭിക്കുമെന്ന് പറഞ്ഞ് പ്രതികള്‍ മീനാക്ഷിയെ അലഹബാദിലെത്തിച്ചു. അവിടെ പ്രതീ സൂരിയുടെ വീട്ടിലെത്തിച്ച് ബന്ദിയാക്കി. തുടര്‍ന്ന് മീനാക്ഷിയുടെ ബന്ധുക്കളോട് 15 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുടുംബത്തിന് അറുപതിനായിരം രൂപമാത്രമാണ് എത്തിക്കാനായത്. കൂടുതല്‍ പണം ലഭിക്കില്ലെന്ന് മനസിലാക്കിയ പ്രതികള്‍ മീനാക്ഷിയോട് പകതീര്‍ക്കുകയായിരുന്നു. തലയറുത്ത് കൊന്നശേഷം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സെപ്റ്റിക് ടാങ്കിലും പുറത്തും ഉപേക്ഷിച്ചു.
ബന്ധുക്കള്‍ പരാതി നല്‍കിയോടെയാണ് സഹതാരങ്ങള്‍ കുടുങ്ങിയത്. ബാന്ദ്രയില്‍ വച്ച് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികള്‍ രണ്ടുപേരും കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം മുംബൈ സെക്ഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here