തിരുവനന്തപുരം: നേഹ അയ്യരെ മറക്കാനിടയില്ല. തരംഗം, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നി സിനിമകളിലൂടെ മലയാളികള്‍ക്ക് നേഹ അയ്യര്‍ സുപരിചിതയാണ്.

സിനിമയെ വെല്ലുന്ന നാടകീയതയാണ് നേഹ അയ്യരുടെ ജീവിതത്തില്‍ അടുത്തിടെ അരങ്ങേറിയത്. ഭര്‍ത്താവിന്റ അകാലവിയോഗത്തിന്റെ ഷോക്കില്‍ നടുങ്ങി നിന്ന നേഹയെ തേടി ആ വാര്‍ത്തയെത്തി, തന്റെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ വളരുന്നു.

ഇപ്പോഴിതാ, പ്രിയപ്പെട്ടവന്റെ മരണം സൃഷ്ടിച്ച വേദനയിലും തളരാതെ കഴിഞ്ഞ നേഹ ഒരു കുഞ്ഞിന് ജന്മം നല്‍കി, അതും ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്ന വിവരം നേഹ അറിയിച്ചത്.

കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഒരു മാസത്തിന് ശേഷം നേഹ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അന്നു മുതല്‍ നേഹയുടെ ആരാധകരും കാത്തിരിക്കയായിരുന്നു, ആ കുഞ്ഞിനായി.

LEAVE A REPLY

Please enter your comment!
Please enter your name here